ഷറഫുദ്ദീന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തോല്‍വി എഫ്സി’. കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന സിനിമയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പതിയെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിജിന്‍ തോമസും സൂരജ് സന്തോഷുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. തോല്‍വി എഫ്സി ജോര്‍ജ് കോരയാണ് സംവിധാനംചെയ്യുന്നത്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. എബ്രഹാം ജോസഫാണ് നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ ‘തോല്‍വി എഫ്സി’യുടെ നിര്‍മാണം. മീനാക്ഷി രവീന്ദ്രന്, ആശ മഠത്തില്‍, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാലനടന്മാരായ എവിന്‍, കെവിന് എന്നിവരും ‘തോല്‍വി എഫ്സി’യിലുണ്ട്. പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്, സിജിന്‍ തോമസ് എന്നിവരാണ്.