പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ സിനിമയിലെ വീഡിയോ ഗാനം പുറത്തെത്തി. ‘തിരു തിരു തിരു തിരുവന്തോരത്ത്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്‌സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 22 ന് ആണ്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.