snc 1

ഇന്ന് രണ്ട് മണിക്ക് ചേരാൻ നിശ്ചയിച്ചരുന്ന എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. ഉച്ചക്ക് ശേഷവും ഈ കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. കഴിഞ്ഞ തവണയും സമാനമായ രീതിയിൽ ലാവ്ലിൻ കേസ് മാറ്റിവെക്കുകയായിരുന്നു.

കേരള സര്‍വ്വകലാശാല  വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര നിർദേശം നല്‍കി..രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട്  ആഴ്ച്ചകൾ പിന്നിട്ടു.വിസി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഒക്ടോബർ 24 നു വിസിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം.

തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു.  അക്രമം നടത്തിയ  സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

പൊലീസിന്‍റെ രഹസ്യ രേഖ  ചോർത്തി സ്വർണക്കടത്ത് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.മലപ്പുറം സ്വദേശി ഫസലു റഹ്മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാൻ നിർ‍ദേശിച്ചുള്ള വിവരമാണ് പൊലീസിൽ നിന്ന് ചോർന്നത്. സംസ്ഥാന പൊലീസ് മേധാവി ഈ രഹസ്യ രേഖ മലപ്പുറം എസ്‍പിക്ക് സീക്രട്ട് എന്ന് രേഖപ്പെടുത്തി കൈമാറിയിരുന്നു, രഹസ്യ രേഖ ചോർന്നതോടെ ഫസലു റഹ്മാൻ അടക്കമുള്ള പ്രതികൾ ഒളിവിൽ പോകുകയും കൊഫെപോസ തടങ്കൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്തു.

ഭാരത് ജോഡോ യാത്രയുടെ പേരിൽ ആരെയും വഴി തടയുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി . ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്ര. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ബദൽ  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ.മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം എന്ന് ഗവർണ്ണർ . .ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ്  ഇക്കാര്യം അറിയിച്ചത്.എന്നാൽ  ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  ഗവർണ്ണർ നാളെ  ഉത്തരേന്ത്യയിലേക്ക്  പോകും.മടങ്ങുക  അടുത്ത മാസം ആദ്യം .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *