Untitled design 20240506 094524 0000

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *