1 13

ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയ വര്‍ദ്ധനയുമായി 56,290 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കരുതല്‍ സ്വര്‍ണശേഖരത്തിലെ വര്‍ദ്ധനയാണ് പ്രതിഫലിച്ചത്. ശേഖരത്തിലെ മുഖ്യശ്രേണിയായ വിദേശ കറന്‍സി ആസ്തി 30.20 കോടി ഡോളര്‍ ഇടിഞ്ഞ് 49,820 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 35.4 കോടി ഡോളര്‍ ഉയര്‍ന്ന് 4,130 കോടി ഡോളറിലെത്തി. 2021 സെപ്തംബറിലെ 64,250 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലെ എക്കാലത്തെയും ഉയരം. 15മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു അത്. റഷ്യ-യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ പിന്നീട് ശേഖരം കൂപ്പുകുത്തി. ഡിസംബര്‍ ആദ്യവാരത്തിലെ കണക്കുപ്രകാരം ശേഖരമുള്ളത് 9.2 മാസത്തെ ഇറക്കുമതി ചെലവിന് തുല്യമായാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *