അതിവേഗതം പായുന്ന ഒരു ട്രക്കിന്റെ പ്ളാറ്റ്ഫോമിനടയില്‍ ഘടിപ്പിച്ച ഇരുമ്പുതട്ടിലില്‍ കിടന്ന് ഒരാള്‍ കൂളായി ഉറങ്ങുന്നു. ഈ ദൃശ്യങ്ങളുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായിരിക്കുകയാണ്. വീഡിയോ കണ്ടവരെല്ലാം അതിശയിച്ചു. അതിവേഗം ഓടുന്ന വലിയൊരു ട്രക്കിനടിയില്‍ തുറസായ പ്ളാറ്റ്ഫോമില്‍ എങ്ങനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുമെന്നാണ് എല്ലാവരുടേയും ചോദ്യം. ട്രെയിന്‍ കംപാര്‍ട്ടുമെന്റിലെ ബര്‍ത്തിനുള്ളതുപോലെ രണ്ട് ഇരുമ്പ പട്ടകള്‍കൊണ്ടാണ് ഇരുമ്പു പട്ടികകള്‍കൊണ്ടുള്ള ആ കട്ടിലിനെ ട്രക്കിന്റെ ബോഡിക്കടിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇരുമ്പു കട്ടിലില്‍നിന്ന് ഊര്‍ന്നുറോഡിലേക്കു വീണാല്‍ പിറകിലെ കൂറ്റന്‍ ചക്രങ്ങള്‍ കയറിയിറങ്ങി മനുഷ്യന്‍ ചമ്മന്തി പരുവത്തിലാകും. എന്നാല്‍ ഇത്തരമൊരു ഒരു ആശങ്കയുമില്ലാതെ ധൈര്യസമേതം ശാന്തമായി കിടന്നുറങ്ങുകയാണ് അയാള്‍. ട്രക്കിനെ ഓവര്‍ടേക്കു ചെയ്തു കടന്നു പോയ ബൈക്ക് യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ ആരേയും ഞെട്ടിക്കും. വീണ്ടും സൂക്ഷമമായി കാണുകയും ചെയ്യും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan