70 ശതമാനത്തിലധികം ഇന്ത്യന്‍ ദമ്പതികളും ഒറ്റയ്ക്ക് ഉറങ്ങാന്‍ താല്പര്യപ്പെടുന്നതായി പഠനം. സ്ലീപ് ഡിവോഴ്സ് എന്ന പ്രവണത ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ കൂടി വരുന്നതായി പഠനത്തില്‍ പറയുന്നു. സ്ലീപ് ഡിവോഴ്സില് ഇന്ത്യയാണ് മുന്നില്‍. 78 ശതമാനം ദമ്പതികളും ഈ രീതി സ്വീകരിക്കുന്നു. തൊട്ടുപിന്നാലെ ചൈന (67%), ദക്ഷിണ കൊറിയ (65%) എന്നിങ്ങനെയാണ് കണക്കുകളെന്ന് റെസ്മെഡിന്റെ 2025 ലെ ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പ്രകാരം ചൂണ്ടിക്കാട്ടുന്നു. യുകെയിലും യുഎസിലും പങ്കാളികളില്‍ പകുതിപേര് ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കില്‍ 50 ശതമാനം പേര് പ്രത്യേകിച്ച് ഉറങ്ങാന്‍ താല്പര്യം കാണിക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നത് അസ്വാഭാവികമായി തോന്നാമെങ്കിലും പലര്‍ക്കും ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ബന്ധ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഒരു നടപടിയായി മാറിയിരിക്കുന്നു. പങ്കാളിയുടെ കൂര്‍ക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയില്‍ സ്ക്രീന്‍ ഉപയോഗം എന്നിവയാണ് ഈ പ്രവണ കൂടാനുള്ള കാരണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. ഒരുമിച്ച് ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണായ ഓക്സിടോസിന്‍ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ മോശം ഉറക്കത്തിനുള്ള പ്രധാന കാരണങ്ങളാണ്. ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകും. ദീര്‍ഘകാല ഉറക്കക്കുറവ് വൈജ്ഞാനിക തകര്‍ച്ച, മാനസികാവസ്ഥയിലെ തകരാറുകള്‍, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്ലീപ് അപ്നിയ ഹൃദയസ്തംഭനം, പ്രമേഹം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.