6 7

അവധി ദിനത്തില്‍ ദീര്‍ഘനേരം ഉറങ്ങുന്നതിനെ ഉറക്കം നിക്ഷേപിക്കുന്ന പ്രക്രിയയായും കരുതാം. സ്ലീപ് ബാങ്കിങ് അല്ലെങ്കില്‍ സ്ലീപ് ലോഡിങ് എന്നൊക്കെ ഇത് അറിയപ്പെടുന്നു. ഉറക്കക്കുറവിന്റെ നെഗറ്റീവ് ഇഫക്ട് കുറയ്ക്കാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. പതിവിലും കൂടുതല്‍ നേരം ഉറങ്ങുകയും അതിലൂടെ ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ഒരു ‘സ്ലീപ്പ് റിസര്‍വ്’ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് സമാനമായി അധിക ഉറക്കം നിക്ഷേപിക്കുന്നതിലൂടെ ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന ആഘാതം ബാലന്‍സ് ചെയ്യാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുന്നു. മുന്‍കരുതല്‍ സമീപനമെന്നും സ്ലീപ് ബാങ്കിങ്ങിനെ വിളിക്കാം. ഉറക്കം പൂര്‍ത്തിയാക്കുമ്പോള്‍ ശരീരവും തലച്ചോറും ഉറക്കക്കുറവ് കൈകാര്യം ചെയ്യാന്‍ സജ്ജമാകുന്നു. സ്ലീപ് ബാങ്കിങ്ങിലൂടെ അധിക ഉറക്കം നിക്ഷേപിക്കുന്നത്, ഉറക്കം കുറയുന്ന സമയത്തും ജാഗ്രത, ഏകാഗ്രത, ചിന്താശേഷി തുടങ്ങിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നു. മെച്ചപ്പെട്ട സ്റ്റാമിനയും വീണ്ടെടുക്കല്‍ വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മികച്ച വിശ്രമം ലഭിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടാനും സമ്മര്‍ദം കൈകാര്യം ചെയ്യാനും അത് സഹായിക്കും. ഷിഫ്റ്റ് ക്രമത്തില്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഇത് പ്രായോഗികമായ രീതിയാണ്. കൂടാതെ മത്സര പരീക്ഷകള്‍ക്കോ യാത്രകള്‍ക്കോ തയ്യാറെടുക്കുന്നവര്‍ക്കും സ്ലീപ് ബാങ്കിങ് പരീക്ഷിക്കാവുന്നതാണ്. സ്ലീപ് ബാങ്കിങ് സ്ഥിരമായതും മതിയായതുമായ ഉറക്കത്തിന് പകരമാകില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. സ്ഥിരമായ ഉറക്കക്കുറവ് ആരോഗ്യപരമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇടയ്ക്കിടെയുള്ള സ്ലീപ് ബാങ്കിങ്ങിലൂടെ അത് പരിഹരിക്കാനാകില്ല. കൂടാതെ ഇതിന്റെ ഫലപ്രാപ്തി ഓരോത്തരിലും വ്യത്യസ്തമായിരിക്കും. വാരാന്ത്യ ഉറക്കം ഒരു പരിധിവരെ ഉറക്കകടം വീട്ടുമെങ്കിലും സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *