ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡ സ്ലാവിയ മാറ്റ് എഡിഷന് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ലോഞ്ചിനോട് അനുബന്ധിച്ച്, വാഹന നിര്‍മ്മാതാവ് സെഡാന്റെ ടോപ്പ് എന്‍ഡ് വേരിയന്റിലേക്ക് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. കൂടാതെ, പുതുക്കിയ സ്ലാവിയ ശ്രേണിയില്‍ പരിമിതകാല ഉത്സവ ഓഫര്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന വേരിയന്റിന് പ്രാരംഭ എക്സ്-ഷോറൂം വില 50,000 രൂപയോളം കുറഞ്ഞു. ഇതോടെ 10.89 ലക്ഷം രൂപയായി മോഡലിന്റെ വില കുറഞ്ഞു. മാറ്റ് ഫിനിഷ് കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ സ്കീമും വിംഗ് മിററുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ഗ്ലോസ് ബ്ലാക്ക് ആക്സന്റുകള്‍ പോലുള്ള ഡിസൈന്‍ ഘടകങ്ങളാണ് പുതിയ സ്കോഡ സ്ലാവിയ മാറ്റ് എഡിഷനെ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് എതിരാളികളില്‍ നിന്ന് വേര്‍തിരിക്കുന്നത്. രണ്ട് എഞ്ചിന് ഓപ്ഷനുകളോടെയാണ് മാറ്റ് എഡിഷന് വാഗ്ദാനം ചെയ്യുന്നത്.