നിലവില്‍ ആഗോള വിപണിയില്‍ നാലാം തലമുറയിലുള്ള സ്‌കോഡ ഒക്ടാവിയ അടുത്തിടെ ഒരു മിഡ്-ലൈഫ് അപ്ഡേറ്റിന് വിധേയമാകുന്നതായി റിപ്പോര്‍ട്ട്. പുതുക്കിയ ഹാച്ച്ബാക്ക്, എസ്റ്റേറ്റ് പതിപ്പുകള്‍ കാര്‍ നിര്‍മ്മാതാവ് പുറത്തിറക്കി. 2024 സ്‌കോഡ ഒക്ടാവിയ ഫെയ്സ്ലിഫ്റ്റ് ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെടുത്തിയ സ്റ്റൈലിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, സഹായ സംവിധാനങ്ങള്‍ എന്നിവയും പുതിയ ക്യാബിന്‍ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 2024 സ്‌കോഡ ഒക്ടാവിയ ഫെയ്സ്ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ സോണ്‍ ക്ലൈമാറ്റ്ട്രോണിക് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അപ്ഡേറ്റ് ചെയ്ത പതിപ്പ് 45 വാട്ട് ഔട്ട്പുട്ട് നല്‍കുന്ന ഡടആഇ പോര്‍ട്ടുകള്‍ക്കൊപ്പം മൂന്നിരട്ടി ചാര്‍ജിംഗ് പവര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആദ്യമായി നവീകരിച്ച കെസി കീലെസ് വെഹിക്കിള്‍ ആക്‌സസ് സിസ്റ്റം ഒക്ടാവിയ അവതരിപ്പിക്കുന്നു. പുതിയ ഒക്ടാവിയയ്ക്ക് ആഗോളതലത്തില്‍ ആറ് പെട്രോളും (1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.5 എല്‍ ടര്‍ബോ, 1.5 എല്‍ മൈല്‍ഡ്-ഹൈബ്രിഡ് ടെക്, 2.0 എല്‍ നാച്ചുറലി ആസ്പിറേറ്റഡ്, 2.0 എല്‍ ടര്‍ബോ) രണ്ട് ഡീസല്‍ (രണ്ട് കോണ്‍ഫിഗറേഷനുകളിലായി 2.0 എല്‍) എന്നിവയും ലഭ്യമാണ്. ). ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ 6-സ്പീഡ് മാനുവലും 7-സ്പീഡ് ഉടഏ ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നു.