പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഏറ്റവും പുതിയ വാറന്റി പാക്കേജ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വരെ വാറന്റി ലഭിക്കുന്ന പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള വാറന്റി പാക്കേജുകള്‍ക്ക് പുറമേയാണ് ഇവ പുതുതായി അവതരിപ്പിച്ചത്. മറ്റു പ്രമുഖ കമ്പനികളെക്കാള്‍ ഒരു വര്‍ഷം അധിക വാറന്റി വാഹനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് സ്‌കോഡ വ്യക്തമാക്കി. മറ്റു കമ്പനികള്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വരെയാണ് വാറന്റി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, സ്‌കോഡ നാല് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി നല്‍കുന്നുണ്ട്. കൂടാതെ, പീസ് ഓഫ് മൈന്‍ഡ് പ്രോഗ്രാം വഴി സ്‌കോഡയുടെ വാറന്റി അഞ്ച് വര്‍ഷത്തേക്കോ, ആറ് വര്‍ഷത്തേക്കോ നീട്ടാന്‍ സാധിക്കുന്നതാണ്. വിവിധ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച മുന്നേറ്റമാണ് സ്‌കോഡ കാഴ്ചവെക്കുന്നത്. 2022- ല്‍ ഒട്ടനവധി വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സ്‌കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍, സ്‌കോഡ ഷോറൂമുകളുടെ എണ്ണം 240 ആയാണ് ഉയര്‍ത്തിയത്.