ഭക്ഷണവും ഹൃദയപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ആറ് വ്യത്യസ്ത പഠനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത പഠനഫലം യൂറോപ്യന്‍ ഹാര്‍ട്ട് േജണലില്‍ പ്രസിദ്ധീകരിച്ചു. പഴങ്ങള്‍ ദിവസവും ഒരു കപ്പ് വീതം രണ്ടോ മൂന്നോ തവണ. പച്ചക്കറികള്‍ ദിവസവും രണ്ടു മൂന്നു കപ്പ് വരെ. പയര്‍വര്‍ഗങ്ങള്‍ ആഴ്ചയില്‍ അരക്കപ്പ് വീതം മൂന്നോ നാലോ തവണ. നട്‌സ് ആഴ്ചയില്‍ 7 മുതല്‍ 28 ഗ്രാം വരെ. മത്സ്യം ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു തവണ 3 മുതല്‍ 85 ഗ്രാം വരെ. പാലുല്‍പന്നങ്ങള്‍ ആഴ്ചയില്‍ 14 തവണ ഒരു കപ്പ് പാലോ യോഗര്‍ട്ടോ അല്ലെങ്കില്‍ 42.5 ഗ്രാം പാല്‍ക്കട്ടി. പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകം. ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫോസ്ഫറസ്, സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ പച്ചക്കറികളിലുണ്ട്. പച്ചക്കറികളിലെ മൈക്രോന്യൂട്രിയന്റുകള്‍, ഹൃദ്രോഗസാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. പ്രോട്ടീനുകളുടെ കലവറയാണിവ. ആരോഗ്യമുളള കലകളെ നിര്‍മിക്കാനും ഒപ്പം പേശികള്‍, അവയവങ്ങള്‍, രക്തകോശങ്ങള്‍ ഇവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. മത്സ്യവും കടല്‍ വിഭവങ്ങളും പ്രോട്ടീന്റെയും വൈറ്റമിനുകള്‍, ധാതുക്കള്‍, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍ എന്നിവയുടെയും ഉറവിടമാണ്. മത്തി, അയല, ചൂര, കോര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും, കൊഴുവയും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ്. ഇവ ഹൃദയതാളം നോര്‍മല്‍ ആയി നിലനിര്‍ത്തുകയും രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന അണ്‍സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഹൃദയാരോഗ്യമേകുന്നവയാണ് നട്‌സും സീഡ്‌സും ഹൃദ്രോഗത്തിനുകാരണമാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. മിതമായ അളവില്‍ കഴിച്ചാല്‍ ഫുള്‍ഫാറ്റ് അടങ്ങിയ പാലുല്‍പന്നങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പുളിപ്പിച്ച ഫുള്‍ഫാറ്റ് പാലുല്‍പന്നങ്ങള്‍ ആയ യോഗര്‍ട്ട്, കോട്ടേജ് ചീസ് ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.