ഇന്നാരംഭിച്ച ഹയർസെക്കൻററി പരീക്ഷയുടെ നടത്തിപ്പിനായി പല സ്കൂളുകളിലും ആവശ്യത്തിന് ഇൻവിജിലേറ്റർമാരെ നിയമിക്കാതിരുന്നതു മൂലം അനശ്ചിതത്വമുണ്ടായി. ആർഡി ഡി ഓഫിസിൽ നിന്നാണ് ഇൻവിജിലേറ്റർമാരെ നിയമിച്ച് പട്ടിക നൽകുന്നത്. എന്നാൽ പല ജില്ലകളിലെയും സ്കൂളുകളിൽ ഇന്നലെ രാത്രി ഏഴുമണി വരെയും ആവശ്യത്തിന് ഇൻവിജിലേറ്റർമാരെ നിയമിച്ചിട്ടില്ലായിരുന്നു ഹയർസെക്കൻററി, ,യുപി, ഹൈസ്ക്കൂൾ അദ്ധ്യാപകരെയും കൂടാതെ എൽപി സ്കൂൾ അധ്യാപകരെ കൂടി നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
പരീക്ഷാ ടൈം ടേബിൾ മാസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച് രജിസ്ടേഷനും പൂർത്തിയാക്കിയെങ്കിലും ഇൻവിജിലേറ്റർമാരുടെ പട്ടിക ആർഡിഡി ഓഫീസുകളിൽ നിന്ന് സ്കൂളുകൾക്കു നൽകിയത് ദിവസങ്ങൾക്കു മുൻപായിരുന്നു ഇതോടെയാണ് മതിയായ ആളില്ലെന്ന പരാതികളുണ്ടായത്.