അർജുനെ കണ്ടെത്താൻ കൂടുതൽ സംവിധാനങ്ങൾ ഷിരൂരിൽ എത്തിക്കുന്നു. മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകൾ ഗോവയിൽ നിന്ന് ഷിരൂരിൽ എത്തിക്കുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അർജുനെ കണ്ടെത്താൻ കൂടുതൽ സംവിധാനങ്ങൾ ഷിരൂരിൽ എത്തിക്കുന്നു
