ആര്. എ ഷഹീര്‍ സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നിമ്രോദ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദുബായില്‍ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ്ങും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ ആയാണ് ഷൈന്‍ ടു ചാക്കോ എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഡെവിള്‍സ് സൈക്കോളജി എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. കെ. എം പ്രതീഷ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, ആത്മീയ രാജന് എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബ് വ്ളോഗര്‍ പാര്‍വതി ബാബു, സംവിധായകന് ലാല്‍ ജോസ്, അമീര്‍ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകനായ ആര്. എ ഷഹീര്‍ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിറ്റി ടാര്‍ഗറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന് ജോസഫ് ആണ് നിമ്രോദ് നിര്‍മ്മിക്കുന്നത്.