സത്യവും മിഥ്യയും സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്നു നെയ്ത അല്പജ്ഞാനത്തിന്റെ ചിലന്തിവലയ്ക്കുള്ളില്‍ വേര്‍പ്പെടാനാവാതെ കുരുങ്ങിപ്പോയവര്‍! ശരിതെറ്റുകളുടെ കുരുക്ഷേത്രഭൂവില്‍ നിരാലംബരായി തീര്‍ന്നവര്‍. ഒരേസമയം ബുദ്ധിയുള്ളവരും വിഡ്ഡികളുമായി അവശേഷിക്കുന്നവര്‍! സാങ്കേതികതയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ അറിയാതുയര്‍ന്നു പോകുന്ന നിലവിളികളെ നിശ്ശബ്ദമാക്കി വെളുക്കെച്ചിരിക്കേണ്ടിവരുന്നവര്‍. ജീവിതത്തിന്റെ അതിവേഗക്കുതിപ്പില്‍ മടുപ്പനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ അറിയാതെ വേരുകളിലേക്ക് എത്തിനോക്കിപ്പോകുന്നവര്‍. നമ്മള്‍ പങ്കുവെക്കുന്നതൊരേ രക്തം, ഒരേ മാംസം. വൈവിദ്ധ്യങ്ങളിലും വൈരുധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ഏകതാനത കണ്ടെത്തുന്നവര്‍ക്ക് ആസ്വാദ്യകരമായ വായനാനുഭവം നല്‍കുന്നുണ്ട് ഈ പുസ്തകം. ‘ശിലീഭൂതം’. സൂര്യ മോഹന്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.