മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു. മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. മാർത്തോമ സഭ യുവജന സഖ്യത്തിന്റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ ഫെബ്രുവരി 18 ന് എത്തുന്നത്.
സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.
ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവൻഷൻ. സാധരണഗതിയിൽ കൺവൻഷനിലേക്ക് രാഷ്ട്രീയക്കാർ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് അപൂർവം. ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും അപൂർവമായാണ് യുവവേദിയിൽ സംസാരിച്ചിട്ടുള്ളത്.