കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വീറും വാശിയുമായി പ്രചാരണം നടത്തുമ്പോഴും ശശി തരൂരിന്റെ വിശദീകരണം ഫേസ്ബുക് പോസ്റ്റിൽ തരംഗമായി. മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്‌ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിംഗ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്. ഇതായിരുന്നു ശശി തരൂരിന്റെ ഫേസ് ബുക്ക് കുറിപ്പ്.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിൽ പൊതുദർശനം തുടർന്ന് .മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.മൂന്നു മണി മുതൽ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം.
സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ ശ്രമം.സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതേസമയം സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ അഞ്ച് അംഗങ്ങൾ കൂടുതൽ . എന്നാൽ കൊല്ലത്തും തൃശ്ശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. പാർട്ടിയിൽ നിന്ന് എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തുകയും വിമത നീക്കങ്ങൾക്ക് ശക്തി കുറയ്ക്കുകയും ചെയ്തു എന്ന് നിരീക്ഷണം.