പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കര്‍മ്മരംഗവും ഇഴചേര്‍ന്ന് നില്‍ക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാല പുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയമെന്ന പേരില്‍ ആ സത്യം സിദ്ധാര്‍ത്ഥിന് മുമ്പില്‍ രൂപം ധരിക്കുന്നു. അതിഭാവുകത്വം നിറയ്ക്കാത്ത കഥാവഴികളിലൂടെ അനിതരസാധാരണമായി അനുവാചകനോട് സംവദിക്കാന്‍ ഈ നോവലിന് സാധിക്കുന്നു. ‘ശരത്കാലപുഷ്പങ്ങള്‍’. മഹേഷ് സി.കെ. ഗ്രീന്‍ ബുക്‌സ്. വില 180 രൂപ.