അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ ശുദ്ധാത്മാക്കള്‍ക്കുമാണ്. ‘ശംഖുമുദ്രയുള്ള വാള്‍’. പെരുമ്പടവം ശ്രീധരന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 332 രൂപ.