മൂന്നു കോടി രൂപ വിലമതിക്കുന്ന പുതിയ മെഴ്സിഡസ്-മെയ്ബാക്ക് ജിഎല്‍എസ് 600 വാങ്ങി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. ഓട്ടോ ഹാംഗര്‍ മെഴ്സിഡസ് ബെന്‍സില്‍ നിന്നാണ് താരം ആഡംബര എസ്യുവി വാങ്ങിയത്. ബോളിവുഡ് നടന്‍ വാഹനം ഡെലിവറി എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മെഴ്സിഡസ്-മേബാക്ക് ജിഎല്‍എസ് 600 സ്റ്റാന്‍ഡേര്‍ഡ് മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് അടിസ്ഥാനമാക്കിയുള്ളതാണ്. എസ്യുവിക്ക് ജിഎല്‍എസ് 600-നൊപ്പം മെയ്ബാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓള്‍-ക്രോം മെയ്ബാക്ക് ഗ്രില്‍, 22 ഇഞ്ച് അലോയ് വീലുകള്‍, ബി-പില്ലറിലെ ക്രോം ഇന്‍സെര്‍ട്ടുകള്‍, എസ്യുവിയുടെ ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോ എന്നിവ അപ്ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു. ആഡംബര എസ്യുവിക്ക് കരുത്തേകുന്നത് 542 ബിഎച്ച്പിയും 730 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എഞ്ചിനാണ്. 21 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 48-വോള്‍ട്ട് സിസ്റ്റം ഇക്യു ബൂസ്റ്റ് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 4.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെയ്ബാക്ക് എസ്യുവിക്ക് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.