തീവ്ര ചുഴലിക്കാറ്റ് മാൻദൗസ് ( Mandous )തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്നു.6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു ഇന്ന് ( ഡിസംബർ 9) അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.