നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ആട്ടം’. സെറിന്‍ ഷിഹാബാണ് ‘ആട്ടം’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിനയ് ഫോര്‍ട്ടും വേഷിടുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയാകാന്‍ സെറിന്‍ ഷിഹാബ് മത്സരിച്ചത് ആനന്ദ് ഏകര്‍ഷി ഒരുക്കിയ ‘ആട്ടം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. കലാഭവന്‍ ഷാജോണും നന്ദന്‍ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെയുടെ സംഗീതത്തിലുമുള്ള ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ‘വാതില്‍ ആണ്. സര്‍ജു രമാകാന്താണ് ചിത്രത്തിന്റെ സംവിധാനം. ഷംനാദ് ഷബീര്‍ തിരക്കഥ എഴുതുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക.