ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഈ മാസം ആദ്യമാണ് പുതിയ സെല്‍റ്റോസ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 13,424 കാറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതോടെ ആദ്യ ദിവസം തന്നെ ഏറ്റവും അധികം ബുക്കിംഗ് നേടുന്ന വാഹനം എന്ന പേര് സെല്‍റ്റോസ് സ്വന്തമാക്കി. എത്രയാണ് കാറിന്റെ വില എന്നതു പോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെല്‍റ്റോസ് ബുക്ക് ചെയ്യാന്‍ കിയ ഷോറൂമിലേക്ക് ആളുകള്‍ തള്ളിക്കയറുകയാണ്. ഇതില്‍ 1973 ബുക്കിംഗ് നിലവിലെ സെല്‍റ്റോസ് ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള കെ കോഡ് വഴിയാണ്. നിലവിലെ സെല്‍റ്റോസ് ഉടമകളോ അവര്‍ നിര്‍ദേശിക്കുന്ന ആളുകളോ പുതിയ മോഡല്‍ ബുക്ക് ചെയ്താല്‍ ഡെലിവറിക്ക് മുന്‍ഗണന കിട്ടുന്ന പദ്ധതിയാണ് കെ കോഡ്. 25,000 രൂപയാണ് ബുക്കിംഗ് പ്രൈസ്. 10 ലക്ഷം യൂണിറ്റുകള്‍ വില്പന നടത്തിയ കിയ ഇന്ത്യ അതില്‍ 5 ലക്ഷവും ആദ്യ മോഡല്‍ സെല്‍റ്റോസ് ആണ് വിറ്റഴിച്ചത്. ഓണ്‍ലൈനിലോ രാജ്യത്തെ അംഗീകൃത കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം. 2023 കിയ സെല്‍റ്റോസ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുക. പുതിയ സെല്‍റ്റോസ് ശ്രേണിയില്‍ ഇന്ത്യ എക്സ്‌ക്ലൂസീവ് പ്യൂട്ടര്‍ ഒലിവ് നിറവും കിയ അവതരിപ്പിച്ചു.