സ്വാതന്ത്ര്യസമരകാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാല്‍ സവര്‍ക്കറുടെ പേരായിരിക്കും അവര്‍ ചൂണ്ടികാട്ടുക. എന്നാല്‍ അക്കാലത്ത് സവര്‍ക്കര്‍ ഒപ്പമുണ്ടായിരുന്നില്ല. അന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് സവര്‍ക്കര്‍ക്ക് മനസിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ സവക്കറെ സമീപിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan