ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അയലാന്‍’ ടീസര്‍ എത്തി. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നതായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ ആണ് ‘അയലാന്‍’ ഒരുക്കുന്നത്. രാകുല്‍ പ്രീത് സിങ് നായികയാകുന്നു. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. അന്‍ബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിവേക്, മദന്‍ കര്‍ക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് അയലാന്‍ നിര്‍മിക്കുന്നത്. ചിത്രം 2024 പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.