സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമ സാവിത്രി ജിന്‍ഡാല്‍. 2023ല്‍ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനത്ത് മുകേഷ് അംബാനി തുടരുന്നതായും ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പറയുന്നു. 9230 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം. 2023ല്‍ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാവിത്രി ജിന്‍ഡാലിന്റെ ആസ്തി വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിയാണ്. 2023ല്‍ സാവിത്രി ജിന്‍ഡാലിന്റെ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. 73കാരിയായ സാവിത്രി ജിന്‍ഡാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 2530 കോടി ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി മൂല്യം. ജെഎസ്ഡബ്ല്യൂ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ജെഎസ്ഡബ്ല്യൂ എനര്‍ജി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അടക്കം നിയന്ത്രിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ തലപ്പത്ത് നിര്‍ണായക പദവിയാണ് സാവിത്രി ജിന്‍ഡാല്‍ അലങ്കരിക്കുന്നത്. 2023ല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ലിസ്റ്റഡ് കമ്പനികള്‍ ഓഹരി വിപണിയില്‍ തിരിച്ചുകയറിയെങ്കിലും 2023ല്‍ ഗൗദം അദാനിയുടെ മൊത്തം ആസ്തിയില്‍ 3540 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 8510 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം.