സമീർ അലി തങ്ങളുടെ സമസ്ത നേതാക്കൾക്കെതിരെയുള്ള, ഭീഷണി കത്ത് ആരോപണത്തിനെതിരെ പ്രതികരിച്ച് സത്താർ പന്തല്ലൂർ.എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ, ഈ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടി വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചതാകാം, അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രേരണകൊണ്ടാകാം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഒരു പരിധിക്ക് അപ്പുറം നുണ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. പാണക്കാട് സമീറലി തങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
സമസ്ത നേതാക്കളെ ഭീഷണിപ്പെടുത്തി കത്തെഴുതിയതിന് പിന്നിൽ സത്താർ ആണെന്നായിരുന്നുപാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങൾ ഉന്നയിച്ച ആരോപണം.സംഘടനയിൽ ഭിന്നതയുണ്ടാക്കാൻ സത്താർ പന്തല്ലൂരാണ് കത്ത് തയ്യാറാക്കിയതെന്നും ആരോപിച്ചിരുന്നു.