വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന വേദവാക്യം ഓര്‍ത്തതിനാലാണോ ആവോ, ഫേസ്ബുക്കില്‍ ‘വാള്‍’ എന്നല്ല, ടൈംലൈന്‍ എന്നാണ് അതിപ്പോള്‍ അറിയപ്പെടുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തനത് പരിഹാസവുമുണ്ടല്ലോ. ഒരു നാട്ടില്‍ ഒരു രാജാവ്, ഒരു തട്ടകത്തില്‍ ഒരു വെളിച്ചപ്പാട് എന്ന ലൈനില്‍നിന്നു വിട്ട് സ്വന്തമായി ണമഹഹ ഉള്ളവര്‍ക്കെല്ലാം വെളിച്ചപ്പെടാന്‍ അവസരം നല്‍കിയെന്നതാണ് ഫേസ്ബുക്കിന്റെയും മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളുടെയും വിജയം… ഫേസ്ബുക്കിന്റെ നീലസാരി അഴിച്ചാലും അഴിച്ചാലും തീരില്ല മോനേ ദുശ്ശാസനാ, നീ പോയി കിടന്നുറങ്ങ്!. ‘സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് വെബിനിവേശം 2.0’. രാംമോഹന്‍ പാലിയത്ത്. മാതൃഭൂമി. വില 289 രൂപ.