ജന്മദിനത്തില് പുതുവാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത്. റേഞ്ച് റോവറിന്റെ അത്യാഡംബര എസ്യുവിയായ ഓട്ടോബയോഗ്രഫി എസ്വിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു കോടി രൂപ വില വരുന്നതാണ് പുതിയ വാഹനം. ഏറെ ആകര്‍ഷകമായ ഗ്രീന്‍ ഷെയ്ഡ് ആണ് പുതുവാഹനത്തിന്. ഫീച്ചറുകളാല്‍ സമ്പന്നമാണ് റേഞ്ച് റോവറിന്റെ ഈ ആഡംബര എസ് യു വി. 13.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനുകള്‍, 3ഡി സൗണ്ട് സിസ്റ്റം, പ്രീമിയം ലെതെറിലുള്ള അപ്ഹോള്‍സ്റ്ററി, മള്‍ട്ടി ഫങ്ക്ഷന് സ്റ്റിയറിങ് വീലുകള്‍, റെയര്‍ വീല്‍ സ്റ്റിയറിങ് തുടങ്ങി എടുത്തു പറയത്തക്ക ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയാണ് റേഞ്ച് റോവര്‍ ഈ വാഹനത്തിനു നല്‍കിയിരിക്കുന്നത്. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ വലിയ എന്ജിന് 523 ബിഎച്ച്പി പവറും 750 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിട്ടുള്ള എന്ജിന് ഓള് വീല്‍ ഡ്രൈവ് ആണ്. 2.75 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഉയര്‍ന്ന മോഡലിന് 4.80 കോടി രൂപ എക്സ് ഷോറൂം രൂപ വില വരും.