അതുവരെയുള്ള യാത്രകള്‍ക്കൊന്നും ഒരര്‍ത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആര്‍ക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീര്‍ത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കില്‍ നിങ്ങള്‍ക്ക് ഷാല മിസ്സിനെ ചേര്‍ത്തുപിടിക്കാനാകും. ഈ പുസ്തകത്തില്‍ ”സഞ്ചാരിപ്രാവി”നൊപ്പം”കൂരിരുട്ടിന്റെ കുഞ്ഞാലില” എന്ന മറ്റൊരു കഥപറച്ചില്‍ കൂടിയുണ്ട്. ‘സഞ്ചാരിപ്രാവ് ‘. രേഖ.കെ. ഡിസി ബുക്‌സ്. വില 89 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan