മടക്കാവുന്ന ഫോണുകളില്‍ ഏറ്റവും മികച്ചതാകാനുള്ള മത്സരത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് സാംസങ് ഏറ്റവും പുതിയ സെഡ് ഫ്‌ലിപില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രധാന മാറ്റം കവര്‍ ഡിസ്‌പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതില്‍നിന്നു 3.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ (704×748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിള്‍ ആയി അവതരിപ്പിച്ചിരിക്കുന്ന കവര്‍ ഡിസ്‌പ്ലേയില്‍ത്തന്നെ കോള്‍ ചെയ്യാനും ഫോട്ടോ എടുക്കാനും സന്ദേശങ്ങള്‍ക്കു(ഫുള്‍ സ്‌ക്രീന്‍ കീബോര്‍ഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്. ആന്‍ഡ്രോയിഡ് ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനാകും (യുട്യൂബ് വീഡിയോകളും കാണാം). അകത്തെ ഡിസ്‌പ്ലേ പഴയ പോലെ 6.7 ഇഞ്ച് തന്നെയാണ്. ഫ്‌ലാറ്റ് ഡിസൈന്‍ പിന്തുടരുന്ന ഫോണില്‍ സ്‌നാപ് ഡ്രാഗണ്‍ എട്ട് രണ്ടാം തലമുറ പ്രൊസസറാണുള്ളത്. ആര്‍മര്‍ അലൂമിനിയം ഫ്രെയിമിലാണ് ബോഡിയുടെ കരുത്ത്. ഫ്‌ലെക്‌സ് ഹിഞ്ച് സംവിധാനം ചെറിയ ഗ്യാപ് ഒഴിവാക്കിയിരിക്കുന്നു. 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്. ബേസ് സ്റ്റോറേജ് 256ജിബി ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റമാണ്.