സാംസങ് ഗ്യാലക്‌സി എം14 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഹാന്‍ഡ്‌സെറ്റ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വാങ്ങാം. സാംസങ് ഗ്യാലക്‌സി എം14 5ജി യില്‍ 5എന്‍എം എക്സിനോസ് 1330 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന ഫീച്ചര്‍. സാംസങ് ഗ്യാലക്‌സി എം14 5ജിയുടെ 4 ജിബി + 128 ജിബി വേരിയന്റിന് 13490 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയും നല്‍കണം. ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍ കളര്‍ വേരിയന്റുകളിലാണ് ഗ്യാലക്‌സി എം14 5ജി എത്തുന്നത്. ഫുള്‍-എച്ച്ഡി+ (2408 x 1080 പിക്സല്‍) റെസലൂഷനോടു കൂടിയ 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേ പാനലാണ് ഗ്യാലക്‌സി എം14 5ജിയുടെ സവിശേഷത. ആന്‍ഡ്രോയിഡ് 13 കേന്ദ്രമാക്കിയുള്ള സാംസങ്ങിന്റെ വണ്‍ യുഐ 5 ആണ് ഒഎസ്. 6 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഗ്യാലക്‌സി എം14 5ജിയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. എം സീരീസ് ഹാന്‍ഡ്സെറ്റില്‍ 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 25വാട്ട് അതിവേഗ ചാര്‍ജിങ് ശേഷിയുള്ള് 6000 എംഎഎച്ച് ആണ് ബാറ്ററി.