നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടില്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരുന്നു. മുപ്പത് വര്‍ഷത്തെ ദുബൈ ജീവിതം നല്‍കിയ അമ്ലാനുഭവങ്ങള്‍. ഗള്‍ഫ് ജീവിതങ്ങളുടെ കണ്ണീര്‍പ്പാടുകള്‍ പതിഞ്ഞ രചന. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങള്‍. ‘സമ്പൂര്‍ണ്ണ കഥകള്‍’. കെ.എം. അബ്ബാസ്. ഗ്രീന്‍ ബുക്‌സ്. വില 352 രൂപ.