നമ്മെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന നിമിഷങ്ങളാല്‍ സമൃദ്ധമാണ് ജീവിതം. ലോകം ശത്രുതയോടെ മുമ്പില്‍വന്നു നില്‍ക്കുന്നതായി അപ്പോള്‍ തോന്നും. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നമുക്കനുകൂലമാക്കി മാറ്റാം എന്നാണ് ലോകപ്രശസ്തനായ സെന്‍ ആചാര്യന്‍ തിക് നാറ്റ് ഹാന്‍ സമാധാനം എന്നാല്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അസഹിഷ്ണുതയോടെ മുഖം തിരിക്കുന്ന ചില ജീവിതാവസ്ഥകള്‍ വര്‍ത്തമാന യാഥാര്‍ഥ്യത്തിലേക്ക് ബോധത്തെ ഉണര്‍ത്തുന്ന ചില ആത്മീയ സൗഹൃദങ്ങളാണ്. ചെറിയ കാര്യങ്ങളിലൂടെ ആനന്ദാനുഭവം കൈവരിക്കുന്നതെങ്ങനെ എന്ന രഹസ്യമാണ് ഈ പുസ്തകം. ‘സമാധാനം എന്നാല്‍’. വിവര്‍ത്തനം: രമാ മേനോന്‍. ഡിസി ബുക്‌സ്. വില 114 രൂപ.