രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വില്‍പ്പന നിര്‍ത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാരുതി സുസുക്കി ഈ ഇടത്തരം സെഡാന്‍ കാറായ മാരുതി സിയാസിനെ 2014 ല്‍ പുറത്തിറക്കിയത്. മാരുതി സിയാസ് നിര്‍ത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വില്‍പ്പന കുറയുന്നതായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി വെറും 676 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 590 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10,337 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 103 ബിഎച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി സിയാസിന് കരുത്ത് നല്‍കിയിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 18 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുമായിരുന്നു. ഈ കാര്‍ 9.41 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമായിരുന്നു.