ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ യാത്രകള്‍ക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്ഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്റെ താല്‍പര്യമനുസരിച്ച് വാഹനത്തിന്റെ അകത്തളങ്ങള്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്‌സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, മെറിഡിയന്‍ 3 ഡി സറൗണ്ട് സിസ്റ്റം, എ ഡി എ എസ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ റിയര്‍ സീറ്റുകള്‍, മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റീയറിങ് എന്നിങ്ങനെ നീളുന്നു ഈ ആഡംബര എസ് യു വിയുടെ ഫീച്ചറുകള്‍. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. ഇലക്ട്രിക് മോട്ടോറുമായി പെയര്‍ ചെയ്തിട്ടുള്ള എന്‍ജിന്‍ 542 പി എസ് പവര്‍ ഉല്പാദിപ്പിക്കും.