ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.മതപണ്ഡിതരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ തേടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്. സമൂഹത്തിന് എതിരായുള്ള മതാചാരങ്ങൾ ഉണ്ടെങ്കിൽ നിയനിർമ്മാണ സഭകൾക്കാണ് നിയന്ത്രിക്കാൻ അവകാശമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, മതസ്വാതന്ത്യത്തിൻ്റെ പേരിൽ അനാചാരം നടന്നാൽ കോടതികൾക്ക് ഇടപെടാമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.ആർത്തവസമയത്ത് മൂന്ന് ദിവസം സ്ത്രീകൾക്ക് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു എന്നത് കഠിനമേറിയ സത്യമെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.
