ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ ഉത്സവ സീസണില്‍ റൂമിയോണ്‍ എംപിവിയുടെ മറ്റൊരു പ്രത്യേക പതിപ്പ് പുറത്തിറക്കി. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പായ റൂമിയോണ്‍ കോംപാക്റ്റ് എംപിവിയുടെ റൂമിയോണ്‍ ഫെസ്റ്റീവ് എഡിഷന്‍ അധിക ചിലവില്ലാതെ ടൊയോട്ട യഥാര്‍ത്ഥ ആക്‌സസറി പാക്കേജുമായി വരുന്നു. സാധാരണയായി, ഈ ആക്‌സസറി പാക്കിന് 20,608 രൂപയാണ് വില. 10.44 ലക്ഷം രൂപ മുതല്‍ 13.73 ലക്ഷം രൂപ വരെ വിലയുള്ള ഏഴ് വേരിയന്റുകളില്‍ നിലവില്‍ റൂമിയോണ്‍ മോഡല്‍ ലൈനപ്പ് ലഭ്യമാണ്. മൂന്ന് മാനുവല്‍ വേരിയന്റുകളുണ്ട് – എസ്, ജി, വി എന്നിവ. യഥാക്രമം 10.44 ലക്ഷം, 11.60 ലക്ഷം, 12.33 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. വാങ്ങുന്നവര്‍ക്ക് മൂന്ന് ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ട് . 11.94 ലക്ഷം, 13 ലക്ഷം, 13.73 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. എസ് സിഎന്‍ജി വേരിയന്റിന് 11.39 ലക്ഷം രൂപയാണ് വില. ടൊയോട്ട റൂമിയണിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. അത് എര്‍ട്ടിഗയ്ക്കും കരുത്ത് പകരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan