Screenshot 2026 04 06 18 51 43 540 com.android.chrome edit

 

 

വിദേശകാര്യമന്ത്രി പ്രചാരണ പരിപാടിക്കിടെ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുളള കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിച്ചു.തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. ഓൺലൈൻ പ്രസംഗത്തിൽ വിദേശകാര്യമന്ത്രി ആർ. ശ്രീലേഖയുടെ പേര് പറഞ്ഞതേയില്ല. രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പരിപാടിയിൽ തന്‍റെ പേര് പറയാത്തതിൽ പിണങ്ങി ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അധ്യക്ഷൻ സംസാരിക്കുന്നതിനിടെയാണ് സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *