ആര് എസ് വിമല്‍ അവതരിപ്പിക്കുന്ന ‘ശശിയും ശകുന്തളയും’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1970- 75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകന് വിനയന്, നടന് ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിര്‍ഷ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ പ്രകാശനം ചെയ്തത്. നവാഗതനായ ബിച്ചാള്‍ മുഹമ്മദാണ് ചിത്രം സംവിധാനം. ഷാഹിന്‍ സിദ്ദീഖ്, ആര് എസ് വിമല്‍, അശ്വിന് കുമാര്‍, ബാലാജി ശര്‍മ്മ, നേഹ (ആമി ) തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം കെ പി, പ്രകാശ് അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആര് എസ് വിമല്‍ തന്നെയാണ് ശശിയും ശകുന്തളയും എന്ന പീരിയോഡിക്കല്‍ ചിത്രത്തിന്റെയും രചന. ഏപ്രില്‍ മാസം ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷ.