കെഎസ്ആർടിസി വികസനത്തിനായി 2025-2026 വർഷത്തെ സംസ്ഥാന ബജറ്റിൽ 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായും പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാനായി 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി
