മെറ്റിയര്‍ 350 മോഡലിന് അധിക ഫീച്ചറുകളുള്ള പുതിയ വേരിയന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഈ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ നാല് വേരിയന്റുകളില്‍ ലഭ്യമാണ്- ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, അറോറ (പുതിയത്), സൂപ്പര്‍നോവ എന്നിവയാണത്. മെറ്റിയര്‍ 350 ഫയര്‍ബോള്‍ – 205,900 രൂപ, മെറ്റിയര്‍ 350 സ്റ്റെല്ലാര്‍ – 215,900 രൂപ. മെറ്റിയര്‍ 350 അറോറ (പുതിയത്) – 219,900 രൂപ, മെറ്റിയര്‍ 350 സൂപ്പര്‍നോവ – 229,900 രൂപ എന്നിങ്ങനെയാണ് ചെന്നൈ എക്‌സ് ഷോറൂം വിലകള്‍. മെറ്റിയര്‍ 350 അറോറ വകഭേദം അറോറ ബ്ലൂ, അറോറ ഗ്രീന്‍, അറോറ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാവും. സ്പോക്ക് വീലുകള്‍, ട്യൂബ് ടയറുകള്‍, എഞ്ചിന്‍, എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയും ക്രോം-ഫിനിഷ് ഭാഗങ്ങള്‍, ഡീലക്സ് ടൂറിംഗ് സീറ്റ്, ട്രിപ്പര്‍ നാവിഗേഷന്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അലുമിനിയം സ്വിച്ച് ക്യൂബുകള്‍ തുടങ്ങിയ സവിശേഷതകളും റെട്രോ-പ്രചോദിതമായി അവതരിപ്പിച്ചവയാണ്. മറ്റ് മൂന്ന് വേരിയന്റുകളിലും റോയല്‍ എന്‍ഫീല്‍ഡ് ഈ പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും ചേര്‍ത്തിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി സ്റ്റെല്ലാര്‍ ശ്രേണിയില്‍ ട്രിപ്പര്‍ നാവിഗേഷന്‍ ഉപകരണമുണ്ട്, അതേസമയം ഫയര്‍ബോളിന് സ്റ്റാന്‍ഡേര്‍ഡ് സ്റ്റോക്ക് കളറായി കറുപ്പായിരിക്കും ഉണ്ടാവുക.