ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 2024 ല്‍ ഇന്ത്യയില്‍ ശക്തമായ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം വിറ്റ ബൈക്കുകള്‍ അവരുടെ മുന്‍കാല വില്‍പ്പന റെക്കോഡുകളെല്ലാം തകര്‍ത്തു. കഴിഞ്ഞ വര്‍ഷം, റോയല്‍ എന്‍ഫീല്‍ഡ് 8,57,378 യൂണിറ്റുകള്‍ വിറ്റു, ഇത് 2023ല്‍ വിറ്റ ബൈക്കുകളേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2023ല്‍ 8,22,295 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളുകളില്‍ 350 സിസി മോഡലുകളും ഉള്‍പ്പെടുന്നു. ഗറില്ല 450, ഹിമാലയന്‍ അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റില്‍ മൊത്തം 27,420 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. റോയല്‍ എന്‍ഫീല്‍ഡിന്റെ 500-800 സിസി വിഭാഗത്തെക്കുറിച്ച് പറയുമ്പോള്‍, വാഹന നിര്‍മ്മാതാക്കള്‍ ഈ വിഭാഗത്തിലെ 33,152 യൂണിറ്റുകളുടെ വില്‍പ്പന 47 ശതമാനം വര്‍ധിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ വില്‍പ്പന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍, 2024 എന്ന കലണ്ടര്‍ വര്‍ഷം വാഹന നിര്‍മ്മാതാവ് എട്ട് ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ച മൂന്നാം വര്‍ഷമാണ്. 2018ലെ ഏറ്റവും മികച്ച വില്‍പ്പന കണക്കും കമ്പനി മറികടന്നു.