ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ റോബിന് രാധാകൃഷ്ണന് നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചത്. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന് തന്നെയാണ്. വേണു ശശിധരന് ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. റോബിന് രാധാകൃഷ്ണന് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഡലും നടിയുമായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ വലിയ രീതിയിലെ ട്രോളുകളാണ് റോബിനെതിരെ ഉയരുന്നത്. ഏറെ നിഗൂഢതകളൊളിപ്പച്ചുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ശംഭു വിജയകുമാര്‍ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാത്താന്റെ നമ്പറായ 666 പോസ്റ്ററില്‍ കാണാം.