റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാൽ ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തില്‍ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും. സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan