സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപയാണെന്ന് റിപ്പോർട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് പറഞ്ഞു.ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസിനെ അറിയിക്കാന്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.