കളിപ്പാട്ട വിപണിയിലേക്ക് റിലയന്‍സും. ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിടോയ് കോര്‍പറേറ്റ് എന്ന കമ്പനിയുമായി ധാരണയിലെത്തി. റിലയന്‍സിന്റെ 1,400ലധികം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകളിലൂടെ കാന്‍ഡിടോയ് കളിപ്പാട്ടങ്ങള്‍ വിറ്റഴിക്കും. കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്‌നോയുടെ 40 ശതമാനം ഓഹരികള്‍ 2022ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ കളിപ്പാട്ട ഇറക്കുമതിയില്‍ 52 ശതമാനം ഇടിവും കയറ്റുമതിയില്‍ 239 ശതമാനം വര്‍ധനവും ഇന്ത്യ രേഖപ്പെടുത്തിയെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അടിവരയിടുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 451.7 മില്യണ്‍ ഡോളറിന്റെ ചൈനീസ് കളിപ്പാട്ടങ്ങളായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് 218.9 മില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി 291.8 മില്യണ്‍ ഡോളറില്‍ നിന്ന് 422 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.