ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സുബീന്റെ ബന്ധുവും അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണത്തിന് തൊട്ടുമുൻപ് സിംഗപൂരിലെ കപ്പലിൽ നടന്ന പാർട്ടിയിൽ സുബീനൊപ്പം ഇയാളും പങ്കെടുത്തിരുന്നു. കേസിൽ ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നേരത്തെ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയെയും ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകാനു മഹന്തയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തിയ മഹന്തയെ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. സിദ്ധാർത്ഥ ശർമയെ ഗുരുഗ്രാമിൽ നിന്നുമാണ് പിടികൂടിയത്. സുബീൻ ഗാർഗിന്റെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ ഇത് സംഭവിച്ചുവെന്നതിലാണ് അന്വേഷണം നടക്കുന്നത്.
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ബന്ധു അറസ്റ്റിൽ
