ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്സില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ വാര്‍ദ്ധക്യത്തെയും രോഗത്തെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പോളിഫെനോളുകള്‍ ഹൃദ്രോഗം, സ്ട്രോക്ക്, അതുപോലെ ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കന് എന്ന നാരുകള്‍ ഓട്സില്‍ അടങ്ങിയിരിക്കുന്നു. പതിവായി ഓട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും ടൈപ്പ് 2 പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. ബീറ്റാ-ഗ്ലൂക്കന് ശരിയായ ദഹന പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. പ്രീബയോട്ടിക്സ് പ്രധാനമായും കുടലിലെ സംരക്ഷിത സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. ഓട്സില്‍ നാരുകളും പോഷകങ്ങളും കൂടുതലാണ്. പക്ഷേ പൂരിതവും ട്രാന്‍സ് ഫാറ്റും പഞ്ചസാരയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിച്ചേക്കും. ഓട്സ് പോലുള്ള മുഴുവന്‍ ധാന്യങ്ങളും നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങളും ചഅഎഘഉ യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.നോണ്‍ ഫാറ്റഇ ലിവര്‍ ഡിസീസ് ഉള്ളവര്‍ക്ക് ഓട്സ് പോലുള്ള ഉയര്‍ന്ന നാരുകളാല്‍ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാകുമെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.